ന്യൂ ഡല്‍ഹി: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ കെ സി വേണുഗോപാലിന് നിരാശയില്ലെന്ന് കെ സുധാകരന്‍. കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. എഐസിസി തീരുമാനത്തില്‍ കെ സി വേണുഗോപാല്‍ സന്തുഷ്ടനാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം.
നേരത്തെ, തന്റെ അതൃപ്തി കെസി പ്രകടിപ്പിച്ചിരുന്നു. എഐസിസി ജനറല്‍സെക്രട്ടറിയായി തുടരുമോ എന്ന ചോദ്യത്തിന്, നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അതും കൂടി വേണമെങ്കില്‍ താന്‍ കൊടുക്കാമെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ മറുപടി.





