Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഈ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല; അറിയാം കാരണങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒലിവ് ഓയിലിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം കുറയ്ക്കും. രുചിയും സ്ഥിരതയും ഉറുപ്പാക്കാന്‍ ഒലിവ് ഓയില്‍ അലമാരകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

പീനട്ട് ബട്ടര്‍

കടകളില്‍ നിന്നും വാങ്ങുന്ന പീനട്ട് ബട്ടര്‍ ബ്രാന്‍ഡുകളില്‍ മിക്കതിലും പീനട്ട് ഓയില്‍ വേര്‍പെടുത്തുന്നത് തടയാന്‍ ചേര്‍ക്കുന്ന സ്റ്റെബിലൈസറുകള്‍ അടങ്ങിയിട്ടുണ്ട്. പീനട്ട് ബട്ടര്‍ പൊതുവേ മൃദുവായതും മുറിയിലെ താപനിലയില്‍ സൂക്ഷിക്കാവുന്നതുമാണ്.

തേന്‍

ഉയര്‍ന്ന അളവില്‍ മധുരം അടങ്ങിയിട്ടുള്ളതു കൊണ്ടും ഈര്‍പ്പം ഇല്ലാത്തതു കൊണ്ടും മുറിയിലെ താപനിലയില്‍ നിലനില്‍ക്കാന്‍ കഴിയുന്ന സൂപ്പര്‍ ഫുഡ്ഡുകളില്‍ ഒന്നാണ് തേന്‍. അതിനാല്‍ തേന്‍ ഫ്രിഡ്ജില്‍ വയ്ക്കേണ്ടതില്ല. തണുത്തതും ഇരുണ്ടതുമായ അലമാരയില്‍ തേന്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ഈര്‍പ്പം വളരെ കുറവായതിനാല്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയില്ല. അതിനാല്‍ മുറിയിലെ താപനിലയില്‍ വെളിച്ചെണ്ണ സൂക്ഷിക്കാവുന്നതാണ്. തണുത്ത വെളിച്ചെണ്ണ കട്ടപിടിച്ച് നില്‍ക്കുമെന്നതിനാല്‍ പാചകത്തിനോ മറ്റോ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

Recent News

Advertisement
WhiteswanTV Footer