‘ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് കഴിക്കാനോ?’ എന്ന് പറയുന്നവർക്ക് ഈ ഐറ്റം ബേസ്ഡ് ആണ്. ബ്രെഡും ഓംലെറ്റും കഴിച്ചു മടുത്തവര്‍ പരീക്ഷിക്കേണ്ട വിഭവമാണ് ബനാന മില്‍ക്ക് ടോസ്റ്റ്. രാവിലെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ റെസിപി ഒന്ന് പരീക്ഷിച്ച് നോക്കിയാലോ ?
ചേരുവകൾ
ബ്രെഡ്- മൂന്നെണ്ണം
പഴം- പഴുത്തത് രണ്ടെണ്ണം
പാല്‍- ആവശ്യത്തിന്
ബട്ടര്‍
തേന്‍- അല്ലെങ്കില്‍ കണ്ടെന്‍സ്ഡ് മില്‍ക്ക്
തയ്യാറാക്കുന്ന വിധം
ചെറുതായരിഞ്ഞ പഴം ബ്രഡ് സ്ലൈസുകളിലേക്ക് സ്‌പ്രെഡ് ചെയ്യുക. ബ്രെഡിന്റെ ഇരുവശങ്ങളിലും ബട്ടര്‍ പുരട്ടുക. സ്റ്റൗവ് മീഡിയം- ലോ ഫ്ളെയ്മിൽ വെച്ച് നോൺ സ്റ്റിക് പാന്‍ ചൂടാക്കിയ ശേഷം ബട്ടര്‍ പുരട്ടിയ ബ്രെഡ് അതിലേക്ക് വെക്കുക. ഇരുവശങ്ങളും ചൂടാക്കിയെടുക്കുക. ശേഷം ബ്രെഡിന്റെ മുകളിലും ഇരുസൈഡുകളിലേക്കും പാല്‍ ഒഴിച്ചു കൊടുക്കുക. ബ്രെഡ് പാലിലേക്ക് കുതിരുന്ന വിധം ബ്രെഡ് പാനിന്റെ പല വശത്തേക്കായി നീക്കികൊടുക്കുക. പാല്‍ പൂര്‍ണ്ണമായി ബ്രെഡിലേക്ക് യോജിച്ച ശേഷം ബ്രെഡ് പൊടിയാതെ മറിച്ചിടുക. ശേഷം ഒരു തവണ കൂടി പാല്‍ ഒഴിച്ച് ബ്രെഡ് തിരിച്ചും മറിച്ചുമിടുക. ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷം കണ്ടന്‍സ്ഡ് മില്‍ക്കോ തേനോ ഒഴിച്ച് ബനാന മില്‍ക്ക് ടോസ്റ്റ് ഗാര്‍ണിഷ് ചെയ്തു കഴിക്കാം.






