Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പയ്യോളിയിൽ മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണ് 78കാരൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പയ്യോളിയിൽ മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണ് മുതിർന്ന മത്സ്യത്തൊഴിലാളി മരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ മൃതദേഹം കണ്ടെടുത്തു. പുലർച്ചെ നാലോടെ മീൻപിടിക്കാൻ പുഴയിലേക്ക് പോയ കുഞ്ഞിക്കണ്ണനെ പിന്നീട് കാണാതാവുകയായിരുന്നു.

തോണി ആളില്ലാതെ ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ സംശയിച്ച് നടത്തിയ തിരച്ചിലിലാണ് കണ്ടൽക്കാടുകൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്ത് വടകര ജില്ല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രമ. മക്കൾ: രജീഷ് (ഇലക്ട്രിഷ്യൻ), ജിഷ (ഡോക്ടേഴ്സ് ലാബ്, പയ്യോളി), രമ്യ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix