എറണാകുളം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. സത്യപ്രതിജ്ഞക്കിടെ വി ഡി സതീശൻ പേരിനൊപ്പം മോനോൻ എന്ന് കൂട്ടിച്ചേർത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് വി ഡി സതീശനെതീരെ പോസ്റ്റിലൂടെ ജിൻ്റോ ജോൺ വിമർശനവുമായി ജിന്റോ രംഗത്ത് വന്നിരിക്കുന്നത്. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി എന അതല്ലേ അതിന്റെ ഒരു ബ്യൂട്ടി എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ജിൻ്റോ ചോദിച്ചിരുന്നത്. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്തതാണ് നല്ലതെന്നും ജിന്റോ കൂട്ടിച്ചേർത്തു.






