Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയന്ത്രണത്തിലില്ലാത്ത മരുന്നുകളുടെ വില ജൂലായ് മുതൽ 10% കൂടിയേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പശ്ചിമേഷ്യയിലെ സംഘർഷം ആരോഗ്യരംഗത്തും ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം കാരണം മരുന്ന് നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ്. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ വേണ്ട അസംസ്‌കൃത വസ്തുക്കളുടെ കുറവും പ്രശ്‌നമായി മാറിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ നിയന്ത്രണത്തിലില്ലാത്ത ചില മരുന്നുകളുടെ വില ജൂലായ് മുതൽ പത്ത് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഔഷധ നിർമാതാക്കൾ നഷ്ടം നികത്താൻ വില വർധന ആവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ അനുകൂല തീരുമാനം എടുക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സക്രിയ ഔഷധ ചേരുവകളുടെ വില ഫെബ്രുവരി മുതൽ 30 മുതൽ 50 ശതമാനം വരെ വർധിച്ചതായി കമ്പനികൾ പറയുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലായി ചില മരുന്നുകളുടെ വില ഇതിനകം കൂട്ടിയതായും റിപ്പോർട്ടുകളുണ്ട്.

വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ത്വക്ക് രോഗങ്ങൾക്കുള്ള മരുന്നുകൾ, മാനസികാരോഗ്യ മരുന്നുകൾ എന്നിവയുടെ വില കൂടാനാണ് സാധ്യത കൂടുതലെന്ന് വിലയിരുത്തുന്നു. വിരാഞ്ചി ഷാ കേന്ദ്ര ഡ്രഗ്സ് വകുപ്പുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും വ്യവസായ രംഗത്തിന്റെ ആശങ്കകളും രോഗികളുടെ ആവശ്യങ്ങളും ഒരുപോലെ പരിഗണിക്കാനാണ് ശ്രമമെന്നും അറിയിച്ചു. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വില പിന്നീട് കുറയുകയാണെങ്കിൽ അതിന്റെ പ്രയോജനം രോഗികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്.

Recent News

Advertisement
WhiteswanTV Footer