Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കണം; എസ് എഫ് ഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ അവസാന ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ വിദ്യാഭ്യാസവും സൗജന്യമാക്കുന്ന ഈ തീരുമാനം, വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചതെന്ന് സംഘടന വിലയിരുത്തി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉന്നത വിദ്യാഭ്യാസം തുടരാൻ കഴിയാതെ പഠനം ഉപേക്ഷിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് ഈ പദ്ധതി വലിയ ആശ്വാസവും പുതിയ സാധ്യതകളും നൽകുമെന്നാണ് എസ് എഫ് ഐയുടെ അഭിപ്രായം. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് സമ്മർദ്ദമില്ലാതെ പഠനം തുടരാൻ ഇതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു.

എന്നാൽ ഈ പദ്ധതി നടപ്പാക്കുന്നതിൽ വൈകിയാൽ അത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും സംഘടന ഉയർത്തി. പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി നടപ്പാക്കപ്പെടാതിരുന്നത് വലിയ നഷ്ടമാകുമെന്ന മുന്നറിയിപ്പും അവർ നൽകി.

2026–27 അധ്യയന വർഷം മുതൽ തന്നെ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്ന് വിദ്യാർത്ഥികൾക്ക് ഉടൻ പ്രയോജനം ലഭ്യമാക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി. എസ്. സഞ്ജീവും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി സംസ്ഥാനത്തെ കോളേജുകളും തെരുവുകളും പ്രതിഷേധത്തിലാക്കുമെന്നും അവർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer