കോഴിക്കോട്: ആശുപത്രിക്ക് സമീപത്തെ എം.എം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓർഡർ ചെയ്ത കറിയിൽ ബാൻഡേജ് ലഭിച്ചു. അരയിടത്ത് പാലം ബേബി മെമ്മോറിയിൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ആശുപത്രിയിൽ ബന്ധുവിനൊപ്പം എത്തിയ യുവാവ് ഭക്ഷണം കഴിക്കവേ കറിയിൽ ബാൻഡേജ് കണ്ടെത്തിയത് ശ്രദ്ധയിൽപെട്ടു. ഉടൻ തന്നെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കോര്‍പറേഷന്‍ ക്ലീൻസിറ്റി മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ റസ്റ്റോറന്റിന് താൽക്കാലികമായി പ്രവർത്തനം നിർത്താൻ നിർദ്ദേശിച്ചു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.പി. ഷൈലേഷും, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ശ്രീജിത്ത്, കെ. സതീഷ് ബാബു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.






