Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വയോധികൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്താഴം കരുവീട്ടിൽ അസീസ് (65) നെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്.

2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിനെ ബലമായി കൊണ്ടുപോയി കിണാശ്ശേരി മുജാഹിദ് മസ്ജിദിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ജൂൺ വരെയുള്ള കാലയളവിൽ പലതവണ പരാതിക്കാരനെ അന്യായമായി തടഞ്ഞുവെക്കുകയും ലൈംഗിക പീഡനം തുടരുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

യുവാവിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കസബ സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ അസീസിനെ റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer