Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വര്‍ധിക്കുന്ന റോഡപകട സാധ്യതകള്‍ സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകത ശക്തമാക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വാഹനങ്ങളുടെ എണ്ണവും സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള വാഹന യാത്രകളും അനുദിനം വര്‍ധിക്കുന്ന സാഹചര്യം റോഡ് അപകടങ്ങളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമാവുകയാണ്. വാഹന ഉടമകളുടെ സാമ്പത്തിക സുരക്ഷയും സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും കൂടുതല്‍ നിര്‍ണായകമാകുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്.

കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ സംസ്ഥാനത്ത് 48,836 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ ഇത് 48,091 ആയിരുന്നു. മരണസംഖ്യ 2023ല്‍ 4,080ഉം 2024ല്‍ അത് 3,714 ആയി കുറയുകയും ചെയ്തു. കേരള പൊലീസിന്റെ റോഡ് അപകട പോര്‍ട്ടലില്‍ 2024ല്‍ 48,834 അപകടങ്ങളും 3,880 മരണങ്ങളും 54,796 പേര്‍ക്ക് പരിക്കുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1.7 കോടിയിലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളം ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ വാഹനക്കുരുക്ക് രൂക്ഷമാണ്. ശക്തമായ മഴയും വെള്ളപ്പൊക്കവും പോലുള്ളവ വാഹനങ്ങള്‍ക്ക് എഞ്ചിന്‍ തകരാര്‍, ബ്രേക്ക് ഡൗണ്‍, മറ്റ് അപകടങ്ങള്‍ ഉള്‍പ്പടെയുള്ള അപകടസാധ്യതകള്‍ സൃഷ്ടിക്കാറുണ്ട്.

ഇത്തരം സാഹചര്യങ്ങള്‍ അടിസ്ഥാന തേര്‍ട് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ സമഗ്രമായ സാമ്പത്തിക സുരക്ഷ നല്‍കുന്ന പദ്ധതികള്‍ ഉറപ്പാക്കണം. ഓണ്‍ ഡാമേജ് പ്രൊട്ടക്ഷന്‍, റോഡ്‌സൈഡ് സഹായം, ക്യാഷ് ലെസ് റിപ്പയര്‍, എഞ്ചിന്‍ സംരക്ഷണം, സീറോ ഡിപ്രിസിയേഷന്‍ തുടങ്ങിയ അധിക പരിരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ക്ലെയിം സേവനങ്ങളോടും വേഗത്തിലുള്ള സഹായ സംവിധാനങ്ങളോടുമുള്ള താല്‍പര്യം വര്‍ധിക്കുന്നതായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ വിലയിരുത്തിയിട്ടുണ്ട്. അപകടങ്ങള്‍, മോഷണം, പ്രകൃതി ദുരന്തങ്ങള്‍, അറ്റകുറ്റപ്പണി ചെലവുകള്‍ തുടങ്ങി വിവിധ അപകടസാധ്യതകള്‍ക്ക് പരിരക്ഷ നല്‍കുന്നതിനൊപ്പം നെറ്റ്വര്‍ക്ക് ഗാരേജുകളിലേക്കുള്ള അകസസും ഉപഭോക്തൃ സഹായ സേവനങ്ങളും ഉറപ്പാക്കുന്നതിന് രൂപകല്‍പ്പന ചെയ്തവയാണ് സ്വകാര്യ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന മോട്ടോര്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍.

കേരളത്തില്‍ പ്രീമിയം വാഹനങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും ഉപയോഗം വര്‍ധിക്കുന്നതും ഇന്‍ഷുറന്‍സ് മേഖലയിലെ ഉപഭോക്തൃ പ്രതീക്ഷകളെ മാറ്റിമറിക്കുകയാണ്. പ്രത്യേക അറ്റകുറ്റ പണിക്കുള്ള സംവിധാനങ്ങള്‍, ബാറ്ററി സംബന്ധമായ പരിരക്ഷ, അനായാസ സേവനം എന്നിവയും മോട്ടോര്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുപ്പില്‍ പ്രധാന ഘടകങ്ങളായി മാറുന്നുവെന്നാണ് വിലയിരുത്തല്‍.

റോഡ് അപകട സാധ്യതകള്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് ഒരു നിയമപരമായ കാര്യം മാത്രമല്ല. ഇത് വാഹനയാത്രികരുടെ സാമ്പത്തിക സ്ഥിരതയും സൗകര്യവും ഉറപ്പാക്കുന്ന അനിവാര്യ സുരക്ഷാ സംവിധാനമായും മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വ്യവസായ വിദഗ്ധരുടെ വിലയിരുത്തല്‍.

Recent News

Advertisement
WhiteswanTV Footer