ആലപ്പുഴ: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതില്‍ പ്രതികരിക്കാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഭരണത്തിലിരിക്കുന്നവരാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും താന്‍ അഭിപ്രായം പറയാനില്ലെന്നുമായിരുന്നു വേണുഗോപാലിന്റെ നീരസം കലര്‍ന്ന മറുപടി.
തെരഞ്ഞെടുപ്പു കമീഷന്റെ അറിയിപ്പില്‍ ബിജെപിയുടെ സീല്‍ പതിച്ചതിനെ ന്യായീകരിക്കുകയും ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്ഐആറിന് നേതൃത്വം നല്‍കുകയും ചെയ്ത രത്തല്‍ ഖേല്‍ക്കറെ, ധൃതിപിടിച്ച് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് സംശയനിഴലില്‍ നില്‍ക്കെയാണ് വേണുഗോപാലിന്റെ പ്രതികരണം. ഖേല്‍ക്കര്‍ ഇന്ന് ചുമതലയേറ്റു.






