കോട്ടയം: എംജി സർവകലാശാലയുടെ ബഹുമാന ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് സമ്മാനിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബിരുദം നൽകിയത്. മമ്മൂട്ടിക്കൊപ്പം നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും രക്തക്കുഴൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എൻ. രാധാകൃഷ്ണനും ബഹുമാന ബിരുദം നൽകി.
ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി.ലിറ്റ് ബഹുമതി നൽകിയത്. ഇതിനുമുമ്പ് കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ബഹുമാന ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു.






