കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി. റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. റെയ്ഡിനോട് താൻ യോജിക്കുന്നില്ലെന്നും ഇ.ഡിയെ ബിജെപി രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇ.ഡി. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ അത് ആർഎസ്പി ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുടെ പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു.
റെയ്ഡിനെ തുടർന്ന് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുന്നതും, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മൗനം പാലിക്കുന്നതും ശരിയല്ലെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടി മാറ്റങ്ങളും സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു.






