തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗഷിഗൻ ഐഎഎസിനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വിവിധ ഭരണ ചുമതലകൾ വഹിച്ചു വരികയായിരുന്നു.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്നാണ് പുതിയ നിയമനം.
തിരഞ്ഞെടുപ്പ് നടപടികൾ, വോട്ടർ പട്ടിക പുതുക്കൽ, തെരഞ്ഞെടുപ്പ് നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവയുടെ ചുമതല ഇനി ഡോ. എ കൗഷിഗൻ നിർവഹിക്കും.






