തൃശ്ശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65കാരൻ മരിച്ചു. പുല്ലേർകാട്ട് സ്വദേശിയായ മോഹനൻ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സമീപ പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞ് പുറത്തിറങ്ങിയ മോഹനൻ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






