വടകര: ലക്ഷങ്ങളുടെ നിക്ഷേപത്തുക തിരിച്ചുലഭിക്കാത്തതിൽ മനംനൊന്ത് കോൺഗ്രസ് നേതാവിന്റെ വീടിനു മുന്നിൽ തീ കൊളുത്തി ജീവനൊടുക്കിയ തിരുവള്ളൂർ ചിരിയ കണ്ടോത്ത് ഇബ്രാഹിംകുട്ടി ഹാജിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് അദ്ദേഹം ജീവനൊടുക്കിയത്. നടന്നത് വലിയ തട്ടിപ്പാണ്. കോൺഗ്രസ് ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഈ തട്ടിപ്പ് വെറുമൊരു സാമ്പത്തിക ക്രമക്കേടല്ല. പണം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഡിസിസി സെക്രട്ടറിയോട് നേരിട്ട് പറഞ്ഞിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാത്ത സമീപനമാണ് ഉണ്ടായത്. ഇത് നിക്ഷേപകനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു.
ലീഗ് ഉന്നത നേതാക്കളായിരുന്നു ലേബര്‍ സൊസൈറ്റിയിലേക്കുള്ള ധനസമാഹരണ ഉദ്ഘാടനത്തിന് മുന്നില്‍ നിന്നത്. പ്രമുഖരായ ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ നിര്‍ത്തിയാണ് ധനസമാഹരണം നടന്നത്. ഇബ്രാഹിം കുട്ടിയുടെ മരണത്തില്‍ കോണ്‍ഗ്രസിനും ലീഗിനും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.






