തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ദുരൂഹത തുടരുന്നു. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തുടക്കത്തിൽ രണ്ടാനച്ഛൻ അഷ്‌കർ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതിനെ തുടർന്ന് കുട്ടി മരിച്ചുവെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ ഇൻക്വസ്റ്റിൽ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി. ബന്ധുക്കൾ നൽകിയ മൊഴിയിലാണ് അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്ന് ആരോപണം ഉയർന്നത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് പുറത്തിറക്കും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






