തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതായി കാണിക്കുന്ന വ്യാജ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സിപിഎം അനുഭാവിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കോഴിക്കോട് അത്തോളി പോലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിലൂടെ സമൂഹത്തിൽ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






