Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണയുമായി സിറ്റി ഗ്രൂപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറ്റി ഗ്രൂപ്പ് ചെയര്‍പേഴ്‌സണും സിഇഒയുമായ ജെയ്ന്‍ ഫ്രേസര്‍ കൂടിക്കാഴ്ച നടത്തി

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസന മുന്‍ഗണനകള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പിന്‍റെ ചെയര്‍പേഴ്‌സണും സിഇഒയുമായ ജെയ്ന്‍ ഫ്രേസര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. മുംബൈയില്‍ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്‌ച നടന്നത്.

‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റം വേഗത്തിലാക്കുന്നതിനുള്ള കാഴ്‌ചപ്പാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ചയില്‍ പങ്കുവെച്ചു. ഇന്ത്യയിലേക്ക് ആഗോള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, വിദേശ വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നല്‍കുക എന്നിവ കൂടിക്കാഴ്‌ചയില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായി.

ഇവയ്ക്ക് പുറമെ, സൗരോര്‍ജ്ജം, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയുള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ മേഖലകളിലെ നിക്ഷേപ സാധ്യതകളും ഇരു നേതാക്കളും വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഈ മേഖലയിലെ നിയന്ത്രണങ്ങളുടെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചകള്‍ നടന്നു.

സിറ്റിയുടെ ഇന്ത്യ സിഇഒയും ബാങ്കിംഗ് മേധാവിയും ഇന്ത്യന്‍ ഉപഭൂഖണ്ഡ സബ് ക്ലസ്റ്റര്‍ മേധാവിയുമായ കെ. ബാലസുബ്രഹ്മണ്യനും ഫ്രേസറോടൊപ്പം കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. ഏകദേശം 125 വര്‍ഷങ്ങളായി ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനം വ്യക്തമാക്കിയ പ്രതിനിധികള്‍, രാജ്യത്തോടുള്ള ശക്തമായ പ്രതിബദ്ധത തുടരുമെന്ന് അറിയിച്ചു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന ബാങ്കിംഗ് പരിഷ്‌കരണങ്ങളിലും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതികളിലും ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഈ കൂടിക്കാഴ്‌ചയിലൂടെ പ്രതിഫലിക്കുന്നത്.

കൂടിക്കാഴ്‌ചയെ തുടർന്ന് ആഗോള നിക്ഷേപകരെയും ഉപഭോക്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ജൂണ്‍ 3 മുതല്‍ 5 വരെ മുംബൈയില്‍ സിറ്റി ഇന്ത്യ കോണ്‍ഫറന്‍സ് സിറ്റി ഗ്രൂപ്പ് സംഘടിപ്പിക്കുന്നുണ്ട്. 1,500-ലധികം പ്രമുഖ നിക്ഷേപകര്‍ പങ്കെടുക്കുന്ന ഈ സമ്മേളനം ഇന്ത്യയിലെ വന്‍ നിക്ഷേപ സാധ്യതകളിലേക്ക് ആഗോള മൂലധനത്തെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. 2027-ല്‍ സിറ്റി ഗ്രൂപ്പ് ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ 125-ാം വര്‍ഷം പൂര്‍ത്തിയാക്കും.

Advertisement
WhiteswanTV Footer