കോഴിക്കോട്: പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ചെറിയകുമ്പളം സ്വദേശികളായ നവാസ് – താരിഫ ദമ്പതികളുടെ മകൾ ഇനായയാണ് മരിച്ചത്.
കുഞ്ഞിന് പാൽ നൽകിയതിന് തൊട്ടുപിന്നാലെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉള്ളേരി മുടക്കല്ലൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.






