കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
ഹർജി പരിഗണനയ്ക്കിടെ, ഇതുമായി ബന്ധപ്പെട്ട് മുമ്പ് അന്വേഷണം നടന്നിരുന്നോയെന്നും വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. കൂടാതെ, സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും പ്രതിയാക്കി ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുണ്ടോ എന്നതിലും കോടതി വ്യക്തത തേടി.
അതേസമയം, ഇത് പുതിയ ഹർജിയാണെന്നും മറുപടി നൽകാൻ സാവകാശം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിഷയത്തിൽ വിശദമായ മറുപടി പിന്നീട് സമർപ്പിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
മെമ്മറി കാർഡ് ഹാഷ് വാല്യു മാറ്റം സംബന്ധിച്ച ആരോപണം കേസിലെ നിർണായക വഴിത്തിരിവായതിനാൽ, ഹർജി അടുത്ത ഘട്ടത്തിൽ വീണ്ടും പരിഗണിക്കും.






