കണ്ണൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിലെ വാഹനമോഷണ കേസുകളിൽ പ്രതിയായ ഒരാളെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2004ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹനമോഷണ കേസുകളിലെ പ്രതിയായ ബൽദേവ് സിംഗാണ് പിടിയിലായത്.
ഉത്തർപ്രദേശിലെ അലിഗഡിന് സമീപമുള്ള ടപ്പൽ പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസ് ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ. മധുസൂദനൻ, എ.എസ്.ഐ. ബിജു, എ.എസ്.ഐ. രാജേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് ഞായറാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു എൽ.പി. വാറണ്ട് ഉൾപ്പെടെ ഒമ്പതോളം വാറണ്ടുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 22 വർഷമായി ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.കണ്ണൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിലെ വാഹനമോഷണ കേസുകളിൽ പ്രതിയായ ഒരാളെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2004ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹനമോഷണ കേസുകളിലെ പ്രതിയായ ബൽദേവ് സിംഗാണ് പിടിയിലായത്.
ഉത്തർപ്രദേശിലെ അലിഗഡിന് സമീപമുള്ള ടപ്പൽ പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസ് ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ. മധുസൂദനൻ, എ.എസ്.ഐ. ബിജു, എ.എസ്.ഐ. രാജേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് ഞായറാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു എൽ.പി. വാറണ്ട് ഉൾപ്പെടെ ഒമ്പതോളം വാറണ്ടുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 22 വർഷമായി ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.