കോട്ടയം: കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ അക്രമം. ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ തിരിഞ്ഞ യുവാക്കൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാർ തന്നെ ഇവരെ പിടികൂടി പൊലീസിന് കൈമാറി.
കോട്ടയം വാഴൂർ പാറാംതോട്ടിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന യുവാക്കൾ നടത്തിയ കല്ലേറിൽ സമീപത്തെ വീടുകളുടെ ജനൽചില്ലുകൾ തകർന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാർ ഇടപെട്ട് നാല് യുവാക്കളെ പിടികൂടി പള്ളിക്കത്തോട് പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






