തൃശ്ശൂർ: തൃശൂരിൽ ലോഡ്ജ് മുറിയെടുത്ത് താമസിച്ചിരുന്ന യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടമുട്ടം സ്വദേശിനിയായ ജ്യോതി (30)യാണ് മരിച്ചത്. പ്രസവിച്ച നവജാത ശിശുവും മരണപ്പെട്ട നിലയിലായിരുന്നു.
കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് മുറി തുറക്കാത്തതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മരണത്തിന്റെ സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.




