ആലപ്പുഴ: വെള്ളിയാകുളത്തിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡിൽ താമസിക്കുന്ന മഹാദേവൻ (14) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മഹാദേവൻ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.




