തിരുവനന്തപുരം: സംസ്ഥാന ഭാഗക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്. തിങ്കളാഴ്ച മുതൽ വിൽപ്പന ആരംഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്തംബർ 26 നാണ് നറുക്കെടുപ്പ്.
ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് ഈവർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി വീതം ഇരുപതു പേർക്ക് രണ്ടാം സമ്മാനമായി നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും.
തിരുവോണം ബമ്പർ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാൻ കഴിയുംവിധമാണ് സമ്മാനഘടന രൂപപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷംവീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.


