Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെജിസിഇ എഞ്ചിനീയറിങ് പരീക്ഷയിൽ ക്രമക്കേട്; മൂന്ന് പരീക്ഷകൾ റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ കെ.ജി.സി.ഇ എൻജിനിയറിങ് ഒന്നാം വർഷ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി. ജൂൺ 23, 29, ജൂലൈ 1 തീയതികളിൽ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

ടെക്നിക്കൽ എക്സാമിനേഷൻസ് ജോയിന്റ് കൺട്രോളറാണ് പരീക്ഷ റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

കെ.ജി.സി.ഇ എൻജിനിയറിങ് (റിവിഷൻ 2022) ഏപ്രിൽ 2026 പരീക്ഷയിലെ ‘1001-ബേസിക് മാത്തമാറ്റിക്സ് ആൻഡ് സയൻസ്’, ‘1002-എൻജിനിയറിങ് ഡ്രോയിങ്’, ‘1031-ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് – I’ എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്.

ഈ പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതികൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും സാങ്കേതിക പരീക്ഷാ വിഭാഗം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer