Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’; നാളെ തിയേറ്ററുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൊററും കോമഡിയും സമന്വയിപ്പിച്ച പുതിയ മലയാള ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ നാളെ തിയേറ്ററുകളിലെത്തും. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, അടി കപ്യാരേ കൂട്ടമണി, രോമാഞ്ചം, പ്രകമ്പനം, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ പാത പിന്തുടർന്ന് പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു.

അഖിൽ എൻ.ആർ.ഡി., അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. എഞ്ചിനീയറിങ് പഠനത്തിനായി ഹോസ്റ്റലിലെത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിത അതിഥിയും തുടർന്ന് അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

‘മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ…’, ‘ചൂതാട്ടമോ…’ എന്നീ ഗാനങ്ങൾ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ആഘോഷമൂഡും നർമ്മവും സസ്പെൻസും ഹൊറർ ഘടകങ്ങളും സമന്വയിപ്പിച്ച ചിത്രമാകുമെന്ന സൂചനയാണ് ടീസറും ട്രെയിലറും നൽകുന്നത്.

ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നഗരത്തിലെ പ്രേതാലയം എന്ന പേരുകേട്ട ഒരു ഹോസ്റ്റലും അതിന്റെ വാർഡനായ എം.ജി.ആറും അവിടെ താമസത്തിനെത്തുന്ന യുവാക്കളും തമ്മിൽ നടക്കുന്ന സംഭവങ്ങളാണ് കഥയുടെ കേന്ദ്രം.

ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായി പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചാരു വാക്കനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അഷ്കറാണ് ഛായാഗ്രഹണം. സംഗീതം അശ്വിൻ റാം, എഡിറ്റിങ് നിതീഷ് മിശ്ര, സംഭാഷണം രാജ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer