മലപ്പുറം: എടപ്പാളിൽ കാർ ഇടിച്ച് രണ്ടുവയസുകാരന് പരിക്കേറ്റു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം.
ചങ്ങരംകുളം പള്ളിക്കര സ്വദേശി റാഷിദിന്റെ മകനാണ് അപകടത്തിൽപ്പെട്ടത്. മാതാവിനൊപ്പം പടിഞ്ഞാറങ്ങാടിയിലെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കുട്ടിയുടെ വലതുകാലിന് പൊട്ടലേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.




