Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമലയിൽ വ്യാജ മിൽമ നെയ്യ്; പരിശോധനാ വീഴ്ചയെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമലയിലേക്ക് മിൽമയുടെ പേരിൽ വ്യാജ നെയ്യ് എത്താൻ വഴിയൊരുക്കിയത് പമ്പയിലെ പരിശോധനയിലെ ഗുരുതര വീഴ്ചകളാണെന്ന് ദേവസ്വം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സന്നിധാനത്തേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലധികം ലിറ്റർ നെയ്യിൽ 30 ബാച്ചുകൾ ഉണ്ടായിരുന്നെങ്കിലും ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധിച്ചത് ആറ് ബാച്ചുകളിലെ സാമ്പിളുകൾ മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഓരോ ബാച്ചിലെയും നെയ്യ് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി അനുമതി ലഭിച്ച ശേഷമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന ചട്ടം പാലിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇത് മറികടന്നിട്ടുണ്ടാകാമെന്ന സംശയവും റിപ്പോർട്ടിലുണ്ട്. ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ദേവസ്വം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ.

അയ്യായിരം ലിറ്റർ വീതമുള്ള 30 ലോഡുകളിലായി ഒന്നര ലക്ഷത്തിലധികം ലിറ്റർ നെയ്യാണ് പമ്പയിൽ എത്തിച്ചത്. എന്നാൽ ഫുഡ് സേഫ്റ്റിയുടെ രേഖകൾ പ്രകാരം 30 ബാച്ചുകൾക്ക് പകരം ആറ് ബാച്ചുകളിലെ സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. ഇതുവഴി പരിശോധനാ നടപടികൾ പൂർണമായി പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വ്യാജ നെയ്യ് വിതരണത്തിൽ മിൽമയിലെയും ദേവസ്വം ബോർഡിലെയും ചില ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ദേവസ്വം വിജിലൻസും സമാനമായ കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളത്.

സംഭവത്തെ തുടർന്ന് ശബരിമലയിൽ മിൽമയുടെ നെയ്യ് ഉപയോഗിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മതിയായ അളവിൽ ലഭ്യമാകുന്നതിനാൽ അപ്പവും അരവണയും അതുപയോഗിച്ചുതന്നെ തയ്യാറാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് എത്തിയ നെയ്യ് കുപ്പികളിൽ മിൽമയുടെ ലേബൽ, പേര്, ബാച്ച് നമ്പർ എന്നിവയിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും പരിശോധനയ്ക്കായി നൽകിയ സാമ്പിളുകളിൽ മാത്രം ഗുണമേന്മയുള്ള നെയ്യ് നൽകി മറ്റ് കുപ്പികളിലൂടെ വ്യാജ നെയ്യ് എത്തിച്ചിരിക്കാമെന്ന സംശയവും റിപ്പോർട്ടിലുണ്ട്.

സംഭവത്തിൽ സംസ്ഥാന വിജിലൻസ് ഉൾപ്പെടെയുള്ള സ്വതന്ത്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് ദേവസ്വം വകുപ്പിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer