Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ന്യൂനമർ​ദ പാത്തി രൂപപ്പെട്ടത് അറബിക്കടലിൽ, മഴമേഘങ്ങൾ കേരളത്തിൽ; ഇന്നലെ സംഭവിച്ചത്….

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: രണ്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തിറങ്ങിയത് ദുരിതമായിരുന്നു. ബംഗാളിൽ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദവും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ അറബിക്കടലിൽ രൂപപ്പെട്ട തീരദേശ ന്യൂനമർദ പാത്തിയുമാണ് ദുരിത മഴയുടെ കാരണക്കാർ. ഈ പ്രതിഭാസം രൂപപ്പെട്ടത് അറബിക്കടലിൽ ആണെങ്കിലും മഴ മേഘങ്ങൾ എത്തിയത് കേരളത്തിലേക്കായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി അറബിക്കടലിൽ അതിതീവ്ര മഴ പെയ്യുകയാണ്.ഈ മേഘക്കൂട്ടങ്ങളുടെ ഏതാനും ഭാഗങ്ങൾ കരയിലേക്ക് എത്തുകയും ഏകദേശം 10 കിലോമീറ്റർ ഉയരത്തിൽ പത്തനംതിട്ട മുതൽ കൂട്ടിക്കൽ വരെയുള്ള ഭാഗങ്ങളിൽ കേന്ദ്രീകരിച്ചു അതിതീവ്ര മഴയായി പെയ്യുകയുമായിരുന്നു.

അറബിക്കടലിൽ പെയ്ത മഴയുടെ പകുതി അളവിൽ പോലും വെള്ളിയാഴ്ചയും ഇന്നലെയുമായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പെയ്തില്ല എന്നതാണ് മറ്റൊരു കാര്യം. കടലിൽ രൂപം കൊണ്ട മഴമേഘങ്ങൾ പൂർണമായി കരയിൽ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാകുകയും ഡാമുകൾ കൂട്ടത്തോടെ തുറക്കുകയും ചെയ്തിരുന്നുവെങ്കിൽ വൻ പ്രളയത്തിനു വഴി തെളിക്കുമായിരുന്നു. ഇന്നലെ ഒരു ഘട്ടത്തിൽ 2018ന് സമാനമായൊരു അവസ്ഥ കേരളം മുന്നിൽ കണ്ടതാണ്. പിന്നീട് മഴയുടെ ശക്തി കുറഞ്ഞതോടെയാണ് കാര്യങ്ങൾ നിയന്ത്രണത്തിലായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix