തൃശ്ശൂർ: പാവറട്ടിയിൽ മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു. തകരൻ (കോഴിപ്പറമ്പിൽ) വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് വീട്ടിൽനിന്ന് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആക്രമണം നടന്നത്.
വീട്ടിലെ തോട്ടത്തിൽ ദൈനംദിന ജോലികൾ ചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കത്തിയുമായി വീട്ടിൽനിന്ന് എത്തിയ ബെൻഹർ പിന്നിലൂടെ ചെന്ന് ഡോളിയെ പിടിച്ചുനിർത്തി കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് അകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് വീടിന്റെ മുറ്റത്തിട്ട് തലയിൽ വെട്ടിയതായാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. paypal casino ചികിത്സയിലിരിക്കെ രാവിലെ 11.30ഓടെയാണ് മരണം സംഭവിച്ചത്.
സംഭവം കണ്ട് ഡോളിയുടെ സമീപവാസിയായ അറയ്ക്കൽ ഡേവിസ് ബെൻഹറിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നു. ഇതിനിടെ ബെൻഹർ ഡേവിസിനെയും ആക്രമിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ഡേവിസിന്റെ കൈയ്ക്ക് പരിക്കേറ്റു.
സംഭവത്തിൽ പാവറട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ബെൻഹറിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.












