റിയാദ്: മലപ്പുറം പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയും നിലവിൽ ചെറുകരയിൽ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടിൽ പ്രസാദ് (57) റിയാദിൽ നിര്യാതനായി. താമസസ്ഥലത്തുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രസാദ്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്പോൺസർ വിവരമറിയിച്ചതോടെ റെഡ് ക്രസന്റ് അധികൃതരും പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.
പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ, അനിരുദ്ധ്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.




