Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജന്തർ മന്തർ പ്രതിഷേധം; പരിക്കേറ്റ വിദ്യാർഥിയുമായി രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ സഞ്ജീവിനൊപ്പമാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസ് നടപടിക്കെതിരെ പരാതി നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ പരാതി സ്വീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ ആരംഭിച്ചു.

നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും പരാതി നൽകാൻ ശ്രമിച്ചെങ്കിലും കേസെടുത്തില്ലെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സഞ്ജീവിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സഞ്ജീവിന് പെല്ലറ്റ് ഗൺ പ്രയോഗത്തിലാണ് പരിക്കേറ്റതെന്ന് കോൺഗ്രസ് ആരോപിച്ചു.

പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധി ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ പൊലീസ് സ്റ്റേഷനിൽ തുടരുമെന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു.

ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജന്തർ മന്തറിലും പാർലമെന്റ് മാർച്ചിലും പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയുണ്ടായിട്ടില്ലെന്നാണ് ഡൽഹി പൊലീസിന്റെ വാദം.

അതേസമയം, ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി ആർ. സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷൻ. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ജന്തർ മന്തർ പ്രതിഷേധം; പരിക്കേറ്റ വിദ്യാർഥിയുമായി രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ”

  1. [2658]mg108: Login Resmi Link Alternatif Slot Gacor Deposit Pulsa,mg108 menyediakan akses login resmi dan link alternatif terbaru. Nikmati judi casino online terpercaya dengan kemudahan deposit pulsa tanpa potongan. Daftar sekarang! visit: mg108

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix