കോഴിക്കോട്: കേരളത്തിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും അതില്‍ ഒരാള്‍ താനാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
‘വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയില്‍, മലയാളി മനസ്സുകളില്‍ റൊണാള്‍ഡോയോടുള്ള അടങ്ങാത്ത സ്‌നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഈ വലിയ സ്‌നേഹസന്ദേശം എല്‍മ തീര്‍ച്ചയായും ക്രിസ്റ്റ്യാനോയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കി.’- എല്‍മയ്‌ക്കൊപ്പമുള്ള വിഡിയോ സഹിതം വി ഡി സതീശന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
https://www.instagram.com/reel/DcxbYiJxKZk/?utm_source=ig_web_button_share_sheet




