പാലക്കാട്: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യ ഹരിദാസിന്റെ ഒളിച്ചുകളി. ഇന്നലെ ഡല്‍ഹിയില്‍ ആയിരുന്നുവെന്നാണ് രമ്യ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ രമ്യ ഹരിദാസ് ഇന്നലെ പാലക്കാട് ഉണ്ടായിരുന്നു എന്ന് തെളിവുകൾ പുറത്ത് വന്നതോടെ, ശാരീരക ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിക്ക് പോകാതിരുന്നതെന്ന് പറഞ്ഞ് രമ്യ രംഗത്തെത്തുകയായിരുന്നു. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തി. ഇന്നലെ അച്ചടക്ക സമിതിക്ക് മുന്നില്‍ രമ്യ എത്തിയിരുന്നില്ല. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം എം ഹസ്സന്‍ ഇന്നലെ പ്രതികരിച്ചത്. ഇതാനാല്‍ ഫോണിലൂടെയായിരുന്നു രമ്യ മൊഴി നല്‍കിയതും.
ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്. അതേസമയം രമ്യാ ഹരിദാസിനെതിരെ നടപടി എടുക്കാത്തത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രമ്യ ഹരിദാസിന്റേത് പക്വതയില്ലാത്ത നിലപാടെന്നാണ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.




