Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ എംഎൽഎ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത. എംഎൽഎ എന്ന നില പരിഗണിച്ച് കൂടുതൽ കടുത്ത നടപടികൾ ഒഴിവാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന.

ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ച് പ്രവർത്തിക്കാനും രമ്യ ഹരിദാസിന് പാർട്ടി നിർദേശം നൽകും. സംഭവത്തിൽ അന്വേഷണം നടത്തിയ എം.എം. ഹസ്സൻ അധ്യക്ഷനായ സമിതി ഇന്ന് കെപിസിസിക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.

പാർട്ടിയെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിച്ചെന്ന വിമർശനം ഉയർന്നതിനെ തുടർന്ന് കെപിസിസി നേതൃത്വം നിലപാട് കടുപ്പിച്ചിരുന്നു. ഇതോടെയാണ് രമ്യ അനുനയ സമീപനത്തിലേക്ക് എത്തിയതെന്നാണ് വിവരം. ഇന്നലെ എം.എം. ഹസ്സൻ അധ്യക്ഷനായ സമിതിക്ക് മുന്നിൽ ഹാജരായ രമ്യ, താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണെന്ന് വിശദീകരിച്ചു.

അതേസമയം, രമ്യയെ താക്കീത് ചെയ്യണമെന്നും പാർട്ടി പദവിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് എതിർചേരി രംഗത്തുണ്ട്. പ്രദീപിനെ സ്റ്റാഫായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ കത്ത് നൽകിയതും വിവാദം കൂടുതൽ ശക്തമാക്കിയിരുന്നു. എന്നാൽ പ്രദീപിനെ ഇനി സ്റ്റാഫായി നിയമിക്കാൻ പാർട്ടി നേതൃത്വം അനുവദിക്കില്ലെന്നാണ് സൂചന. പ്രദീപിന്റെ നിയമനം ആവശ്യപ്പെട്ട് രമ്യ ഇതുവരെ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix