തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 72 വയസായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു. അഞ്ച് പതിറ്റാണ്ടോളം മാധ്യമ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. കണ്ണൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടക്കും.


