കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പ്ലാനിങ്ങില്ലായ്മയാണെന്ന് മുൻ മന്ത്രി കെ കെ ശൈലജ. സർക്കാർ അധികാരത്തിലെത്തിയിട്ട് അധികനാളായിട്ടില്ലെന്ന് പറഞ്ഞ് പ്രതിസന്ധിയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വൈദ്യുതി പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ സംബന്ധിച്ചും കെ കെ ശൈലജ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ആയുധമാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അവർ പറഞ്ഞു.
ഇഡിക്ക് നൽകിയ മൊഴി മാധ്യമങ്ങൾക്ക് കൈമാറുന്നത് ശരിയായ നടപടിയല്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി.


