ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നഗരസഭ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെ നഗരസഭ അധ്യക്ഷയെ ‘പൂതന’യെന്നും ‘അഴിമതിക്കാരി’യെന്നും വിളിച്ചെന്നാണ് പരാതി. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.


