പാലക്കാട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എൽ.പി. സ്കൂളിന് സമീപം കോട്ടയിൽ രാജൻ-ദീപ ദമ്പതികളുടെ മകൻ ദിൽരാജാണ് മരിച്ചത്. 16 വയസായിരുന്നു.
കരിമ്പുഴയിലെ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ദിൽരാജ് കുഴഞ്ഞുവീണത്. ഉടൻ മാങ്ങോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




