Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രളയബാധിതർക്കുള്ള ധനസഹായം വൈകുന്നു; സർക്കാരിനെതിരെ പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായം വിതരണം ചെയ്യുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ . ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതർക്കായി പ്രഖ്യാപിച്ച സഹായം ഇതുവരെ പൂർണമായി ലഭ്യമാക്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പ്രളയദുരിതാശ്വാസമായി 10,000 രൂപ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ആലപ്പുഴയിൽ 40,000ത്തിലധികം പേർ അപേക്ഷ നൽകിയിട്ടും 83 പേർക്ക് മാത്രമാണ് 5,000 രൂപ വീതം ലഭിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. കോട്ടയത്ത് ദുരന്തബാധിതരുടെ വിവരശേഖരണം പോലും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അടിയന്തര സഹായം നൽകുന്നതിൽ പോലും ഇത്രയും കാലതാമസം വരുത്തുന്നത് ദുരിതബാധിതരോടുള്ള സർക്കാരിന്റെ നിസ്സംഗതയാണ് വ്യക്തമാക്കുന്നതെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ദുരന്തബാധിതർക്ക് വാഗ്ദാനങ്ങൾ മാത്രം നൽകുന്ന സമീപനം അവസാനിപ്പിക്കണമെന്നും അർഹരായ മുഴുവൻ പേർക്കും പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix