Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടോമിൻ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി; സർക്കാരിന് മറുപടി നൽകാൻ രണ്ട് ദിവസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷ താൽക്കാലികമായി മരവിപ്പിക്കണമെന്ന മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ ഹർജിയിൽ സർക്കാരിന് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി അനുമതി നൽകി. രണ്ട് ദിവസത്തിനകം മറുപടി നൽകാനാണ് കോടതി നിർദേശം.

കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. ഹർജിയെ എതിർത്ത് വിശദമായ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് നാല് വർഷം തടവും 30.84 ലക്ഷം രൂപയിലധികം പിഴയും കോട്ടയം വിജിലൻസ് കോടതി വിധിച്ചിരുന്നു. 2003 മുതൽ 2007 വരെ കെബിപിഎസ് എംഡിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിചാരണ കോടതി കണ്ടെത്തിയത്.

എന്നാൽ കേസിൽ തനിക്കെതിരായ പ്രോസിക്യൂഷൻ അനുമതി കൃത്യമായ പരിശോധനയ്ക്ക് ശേഷമല്ല നൽകിയതെന്നാണ് തച്ചങ്കരിയുടെ അപ്പീലിലെ വാദം. വാടക വരുമാനവും കുടുംബ സ്വത്തും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിചാരണ കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അപ്പീൽ തീർപ്പാക്കുന്നതുവരെ വിചാരണ കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix