Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം; 45കാരി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വീട്ടിൽ വിദ്യ വി.ജി (45) ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇടിഞ്ഞില്ലത്തെ ‘മെഡ് ലോഞ്ചസ്’ ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായാണ് സെപ്റ്റംബർ 16ന് വിദ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തേഷ്യ നൽകിയിരുന്നു. തുടർന്ന് രാവിലെ 11.30ഓടെ ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതമുണ്ടായി.

ഉച്ചയ്ക്ക് രണ്ടേകാലോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അനസ്തേഷ്യ നൽകുന്നതിലെ പിഴവും തുടർചികിത്സ നൽകുന്നതിലുണ്ടായ കാലതാമസവുമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം, ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ക്ലിനിക്കിന്റെ വിശദീകരണം. സംഭവത്തിൽ തിരുവല്ല പൊലീസ് വിദ്യയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ അറിയിച്ചു.

വീടിനോട് ചേർന്നുള്ള കടമുറിയിൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു വിദ്യ. മാടപ്പള്ളിയിലെ വ്യാപാരിയായ എസ്. സന്തോഷാണ് ഭർത്താവ്. സിദ്ധാർഥ് സന്തോഷ്, സംഗീത് സന്തോഷ് എന്നിവരാണ് മക്കൾ. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix