കട്ടപ്പന: ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. അണക്കരയിൽനിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് നഗരത്തിന് സമീപം പാറക്കടവിൽ മറിഞ്ഞത്. അണക്കര സ്വദേശി രാജനാണ് മരിച്ചത്.
ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് രാജനെ കട്ടപ്പനയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. നാലുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.













