തിരുവനന്തപുരം: മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പ്രതികളിൽ ഒരാളുടെ വീട്ടിൽ എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്.
രണ്ടുദിവസം മുൻപ് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. തുടർന്ന് മണ്ണന്തല പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്തു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല.
പ്രതികളായ ആദിൽ (19), ജാരിബ് (19), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു. പ്രതികളെല്ലാം മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ്.













