Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരിസ്ഥിതി ലോല മേഖല; ജീവിക്കാനുള്ള അവകാശം നിഷേധിച്ചാൽ സമരങ്ങളിലേക്കെന്ന് ക്രൈസ്തവ സംഘടനകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ആശങ്കയില്‍ മലയോര മേഖല. ജീവിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ സമരങ്ങളിലേക്ക് കടക്കുമെന്നാണ് ക്രൈസ്തവ സഭകളുടെ മുന്നറിയിപ്പ്. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് സമസ്ത ഉള്‍പ്പടെയുള്ള സംഘടനകളുടെ ആവശ്യം. സംസ്ഥാനത്തെ മുപ്പതിലധികം വില്ലേജുകളെ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളില്‍ ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമികളെയും ഇഎസ്എ പരിധിയില്‍ നിന്ന് മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക പരിഹരിക്കണമെന്നാണ് ലത്തീന്‍ സഭയുടെ ആവശ്യം. ജനവാസ-കാര്‍ഷിക മേഖലകളെ ഒഴിവാക്കണമെന്നും ഇഎസ്എയുടെ അതിര്‍ത്തി കൃത്യമായി വേര്‍തിരിക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു. കേന്ദ്രം ജനദ്രോഹനയം തിരുത്തണമെന്നും ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് കൊണ്ട് KRLCC വക്താവ് ജോസഫ് ജൂഡ് അഭിപ്രായപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix