Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി; പിന്തുണച്ച് അമിതാവ് ഘോഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന കോക്രോച്ച് ജനത പാർട്ടിയുടെ ആവശ്യത്തിന് പിന്തുണയുമായി എഴുത്തുകാരനും നോവലിസ്റ്റുമായ അമിതാവ് ഘോഷ്. എസ്.ഐ.ആർ നടപടിയിലൂടെ വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ പേരുകൾ ഒഴിവാക്കിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സിജെപിക്ക് പിന്തുണ അറിയിച്ചത്.

സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അമിതാവ് ഘോഷ് നിലപാട് വ്യക്തമാക്കിയത്. വോട്ടർ പട്ടികയിൽ നിന്ന് വലിയൊരു വിഭാഗം വോട്ടർമാരെ ഒഴിവാക്കാൻ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇന്ത്യയിലെ യുവതലമുറ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഘോഷ് കുറിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടിക്കിടെ 30 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കിയെന്ന വിഷയമാണ് സിജെപി ഉയർത്തുന്നത്.

ഇതിന്റെ ഭാഗമായി ‘തിരഞ്ഞെടുപ്പ് കമ്മിഷൻ തിക്ക് കരോ’ എന്ന പേരിൽ സിജെപി പ്രചാരണം പ്രഖ്യാപിച്ചിരുന്നു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണവും സംഘടന ഉന്നയിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നാണ് സി.ജെ.പിയുടെ ആവശ്യം. തങ്ങൾ രാഷ്ട്രീയ പാർട്ടിയല്ലെന്നും സമ്മർദം ചെലുത്തുന്ന സംഘടനയാണെന്നും സി.ജെ.പി അവകാശപ്പെടുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധവും ഡൽഹിയിലെ ജന്തർമന്തറിൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix