Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആവശ്യമെങ്കിൽ മോദിക്കെതിരെയും കരിങ്കൊടി കാണിക്കും; ബിനു ചുള്ളിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ആവശ്യമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടത്തിയതായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയതലത്തിൽ പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതെന്നും ബിനു ചുള്ളിയിൽ വ്യക്തമാക്കി.

സംസ്ഥാന മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിന്റെ കാരണം യുവമോർച്ചയ്ക്ക് പോലും അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. യുവമോർച്ച സമൂഹത്തിന് മുന്നിൽ അപഹാസ്യരാകുകയാണെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഇത്തരത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടോയെന്നും ഫെയ്സ്ബുക്കിൽ ഇതുസംബന്ധിച്ച് കുറിപ്പിട്ടിട്ടുണ്ടോയെന്നും ബിനു ചുള്ളിയിൽ ചോദിച്ചു.

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയും യുവമോർച്ചയും വ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം.പി., ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്കെതിരെ വിവിധയിടങ്ങളിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി.

കോഴിക്കോട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി രമേശ് ചെന്നിത്തലയ്ക്ക് നേരെ നാല് തവണയാണ് പ്രതിഷേധമുണ്ടായത്. വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. കൊല്ലം നീണ്ടകരയിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന് നേരെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപമാണ് പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധമുണ്ടായത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് മറുപടിയായാണ് സംസ്ഥാനത്ത് മന്ത്രിമാരെയും നേതാക്കളെയും ലക്ഷ്യമിട്ട് ബിജെപി-യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix