Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആനാവൂർ കോൺഗ്രസ് ഓഫീസ് കത്തിച്ച സംഭവം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആനാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആനാവൂർ സ്വദേശി സുരേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ. ജെ. ജനീഷിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. സംഭവത്തിൽ കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്.

ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് പിന്നാലെ, പകരം പ്രതിഷേധവുമായി യുവമോർച്ച നടത്തുന്ന കരിങ്കൊടി പ്രതിഷേധം രാപകൽ തുടരുകയാണ്. കരിങ്കൊടി പ്രതിഷേധത്തെച്ചൊല്ലിയുള്ള കോൺഗ്രസ്-ബിജെപി ഏറ്റുമുട്ടലിനിടെയാണ് ആനാവൂരിൽ കോൺഗ്രസ് ഓഫീസ് കത്തിച്ചത്.

നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചിരുന്നു. യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ സുരക്ഷ പൊലീസ് വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, മന്ത്രിമാർക്ക് അധിക സുരക്ഷ ഏർപ്പെടുത്തിയതിനെച്ചൊല്ലി ഡിസിപിയോട് മുഖ്യമന്ത്രി ക്ഷുഭിതനായതായും റിപ്പോർട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix